

കുടുംബത്തിനും കുലത്തിനും ഐശ്വര്വം നൽകുന്ന ഗോത്ര ദേവതയ്ക്ക് നാളികേര ബലി സമർപ്പിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം

അമാവാസിയെ പ്രകാശ പൂരിതമാക്കുന്ന മഹാകാളിക ധർമ്മസ്ഥല
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം റസൽപുരത്തുള്ള എരുത്താവൂരിലെ ‘ധർമ്മസ്ഥല’യിലെ മഹാകാളികാദേവിയുടെ മുന്നിലാണ് ഭക്തർ അമാവാസിയിൽ ജീവിതത്തിന്റെ വെളിച്ചം തേടി വരുന്നത്. കാലകാലേശന്റെ പൂജ കഴിഞ്ഞാൽ മഹാകാളിക ദേവിയുടെ മുന്നിലാണ് ചെമ്പിൽ തയ്യാറാക്കിയ പ്രത്യേക തരം ശൂലത്തിൽ ചുറ്റി നല്ലെണ്ണയിൽ മുക്കി ദേവിക്ക് ദീപ ക്കാഴ്ച നൽകുന്നത്. ഇത് കേരളത്തിൽ അപൂർവ്വമായ ദേവി പൂജയാണ്. ഭാരതത്തിൽ ആദ്യമായി യക്ഷിയമ്മയുടെ തിരുമുൻപിൽ സന്തതി രക്ഷ പൂജകൾ നടക്കുന്നത് ധർമ്മസ്ഥലയിലാണ്.

ഭക്തന് ഉടനടി സദ്ഫലം കിട്ടുന്നതാണ് അഗ്നി സമർപ്പണം
അമാവാസിയിലെ ഇരുട്ട് മാറ്റി പർണ്ണമിയിൽ നിലാവെട്ടത്തിലേക്കുള്ള ശുഭ ജീവിതത്തിന്റെ പ്രതീകമാണ് ധർമ്മസ്ഥലയിൽ മഹാകാളികാ ദേവിയുടെ മുന്നിൽ നടക്കുന്ന അമാവാസിയിലെ അഗ്നിപൂജ. ഇരുട്ട് നിറഞ്ഞ ജീവിതത്തിൽ അഗ്നിപൂജയിലൂടെ സൗഭാഗ്യങ്ങളുടെ വെളിച്ചം വിതറും. സാധാരണയായി തിടപ്പള്ളിയിൽ പൂജാരി തയ്യാറാക്കുന്ന പ്രസാദമാണ് വിഗ്രഹത്തിന് മുന്നിൽ പുജിക്കുന്നത് ധർമ്മസ്ഥലയിൽ ഭക്തർ ഇടുന്ന പൊങ്കാല നേരിട്ട് മഹാകാളികക്ക് നിവേദിക്കാൻ കഴിയും. ഭക്തനും ഭഗവതിയും ഭക്തിയും തമ്മിൽ അന്തരമില്ല. എല്ലാം ഒന്നാണെന്ന ചിന്തകളും പ്രവർത്തികളും മാത്രം.ഹൈന്ദവ ആചാര പ്രകാരം പിതൃമോക്ഷ പുണ്യമാണ് ഏറ്റവും വലിയ അനുഗ്രഹം. ആത്മശാന്തി നേടിയ പിതൃക്കളുടെ അനുഗ്രഹം കിട്ടുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്. ധർമ്മസ്ഥലയിലെ കാലകാലന്റെ തിരുനടയിൽ പിതൃമോക്ഷ പൂജ ചെയ്യാനുള്ള അവസരമുണ്ട്. കാലകാലന്റെ ഏറ്റവും വലിയ വിഗ്രഹമാണ് ധർമ്മസ്ഥലയിൽ പ്രതിഷ്ടിച്ചിരിക്കുന്നത്.

ഗോത്ര ദേവതയെ ബലി നൽകുന്ന കേരളത്തിലെ ഏക സ്ഥലം.
ഗോത്രദേവത സങ്കൽപ്പ് പീഠത്തിൽ നാളികേര ബലി സമർപ്പിച്ചു കുടുംബത്തിനും കുലത്തിനും ഐശ്വര്വം നൽകുന്ന ഗോത്ര ദേവതയ്ക്ക് നാളികേര ബലി സമർപ്പിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം. ഗോത്ര ദേവതയെ ബലി നൽകുന്ന കേരളത്തിലെ ഏക സ്ഥലം. കുടുംബത്തിന്റെയും ഐശ്വര്വത്തിനും സർവ്വ ദോഷ പരികാരത്തിനുമായി ഗോത്ര ദേവതയ്ക്ക് ബലി നൽകുന്ന ഗോത്ര ദേവതയ്ക്ക് നാളികേര ബലിലാണ്.നൽകുന്ന ഏക ദേവസ്ഥാനം.

ഉത്സവങ്ങൾ
കൃഷ്ണപക്ഷ ശനിയാഴ്ച
അമാവാസി ഉത്സവ ദർശനം
കൃഷ്ണപക്ഷ ശനിയാഴ്ച
അമാവാസി ഉത്സവ ദർശനം

അഗ്നി സമർപ്പണം
2025 ഓഗസ്റ്റ് 23 ശനിയാഴ്ച
രാവിലെ 6.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ
കൃഷ്ണപക്ഷ ശനിയാഴ്ച
അമാവാസി ഉത്സവ ദർശനം

ശാന്തതി രക്ഷക പൂജ
2025 ഓഗസ്റ്റ് 23 ശനിയാഴ്ച
രാവിലെ 6.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ
സൂര്യേന്ദു സംഗമ അമാവാസി

അഗ്നി സമർപ്പണം
2025 മെയ് 27 ചൊവ്വാഴ്ച
രാവിലെ 6.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ
പരിഹാരം
പ്രത്യേക ആചാരങ്ങളും പൂജകളും
ഞങ്ങളുടെ ഭക്തരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങൾ നിരവധി പൂജാ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഓരോ പൂജയും അങ്ങേയറ്റം ഭക്തിയോടെയും പരമ്പരാഗത ആചാരങ്ങൾ പാലിച്ചുകൊണ്ടും നടത്തപ്പെടുന്നു, ഇത് ഒരു ദിവ്യാനുഭവം ഉറപ്പാക്കുന്നു.